അ​വ​ളോ​ട് അ​സൂ​യ​യാ​ണ്, ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്; പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ ഐശ്വര്യ ലക്ഷ്മിയോട്  വിക്രമിന് തോന്നിയത്

 

ഐ​ശ്വ​ര്യ ല​ക്ഷ്മി​യാ​ണ് പൊ​ന്നി​യി​ൻ സെ​ൽ​വ​നി​ൽ ത​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വ​ര്‍​ത്ത​മാ​ന​ക്കാ​രി. അ​വ​ളോ​ട് അ​സൂ​യ​യാ​ണ്. ഞ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലെ ബേ​ബി​യി​ല്‍നി​ന്നു തു​ട​ങ്ങാം.

ഐ​ശ്വ​ര്യ. ഐ​ശ്വ​ര്യ കാ​ണി​ക്കു​ന്ന ആ ​ജി​ജ്ഞാ​സ എ​നി​ക്ക് ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണ്. അ​പ്പോ​ള്‍ എ​നി​ക്ക് എ​ന്നെത​ന്നെ​യാ​ണ് ഓ​ര്‍​മ വ​രു​ന്ന​ത്. സി​നി​മ​യി​ലെ​ത്താ​ന്‍ ഒ​രു​പാ​ട് ക​ഷ്ട​പ്പെ​ട്ടി​രു​ന്നു.

36 ാം വ​യ​സി​ലാ​ണ് ഞാ​ൻ സേ​തു ചെ​യ്യു​ന്ന​ത്. വ​ലി​യ ഒ​രു ഗ്രൂ​പ്പി​നൊ​പ്പം വ​ര്‍​ക്ക് ചെ​യ്യാ​ന്‍ എ​നി​ക്ക് സാ​ധി​ച്ചി​രു​ന്നി​ല്ല. എ​ന്നാ​ല്‍ അ​ങ്ങ​നെ ഒ​രു അ​നു​ഭ​വം ഐ​ശ്വ​ര്യ​ക്ക് ല​ഭി​ച്ചു. എ​പ്പോ​ഴും ഐ​ശ്വ​ര്യ​ക്ക് എ​ന്തെ​ങ്കി​ലും സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം.

അ​ന്യ​ന്‍റെ ക​ഥ പ​റ, അ​ത് പ​റ, ഇ​ത് പ​റ, അ​പ്പോ​ള്‍ എ​ന്ത് പ​റ്റി അ​ങ്ങ​നൊ​ക്കെ ചോ​ദി​ച്ചു​കൊ​ണ്ടി​രി​ക്കും. ഇ​വ​ള്‍ ശ​ല്യം ചെ​യ്യു​വാ​ണോ​യെ​ന്ന് ഞാ​ന്‍ വി​ചാ​രി​ച്ചു.

ഞ​ങ്ങ​ളെ​ന്തെ​ങ്കി​ലും സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്നാ​ല്‍ എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് ചോ​ദി​ക്കും. സാ​മി​യു​ടെ കാ​ര്യ​മാ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ എ​ന്നോ​ട് പി​ന്നെ പ​റ​യ​ണേ​യെ​ന്ന് പ​റ​ഞ്ഞ് പോ​വും. ആ ​ഒ​രു എ​ക്‌​സൈ​റ്റ്‌​മെ​ന്‍റു​ണ്ട്. -വി​ക്രം

Related posts

Leave a Comment