എനിക്ക് ലേഡി സൂപ്പർ സ്റ്റാർ ആകണ്ട, ചെറിയ ചെറിയ പടങ്ങളൊക്കെ ചെയ്ത് എനിക്ക് സൈഡിൽകൂടെ പോയാൽ മതി. ഒരുപാട് പരിമിതികളിൽ വർക്ക് ചെയ്യുന്ന ആളാണ് ഞാൻ.
നല്ല സിനിമകളുടെ ഭാഗമാകണം, നടിയെന്ന നിലയിൽ ബെറ്ററാകണം…അത്രയേ ഉള്ളൂ എനിക്കിപ്പോൾ.അഭിനയ പ്രാധാന്യമുള്ള റോളുകൾ എനിക്ക് കിട്ടുന്നുണ്ട്.
അത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇതും വേണം ഇതിനുമുകളിലേക്കുള്ളതും വേണം എന്ന ആഗ്രഹമുള്ള നടിയാണ്. ഒരു നാണവുമില്ലാതെ എനിക്കിതുപറയാൻ കഴിയും.
എനിക്ക് എല്ലാ റോളുകളും ചെയ്യണമെന്നും ഉണ്ട്. പണ്ട് ശോഭനയൊക്കെ ചെയ്ത വേഷങ്ങളും ഇപ്പോൾ നയൻതാരയൊക്കെ ചെയ്യുന്ന വേഷങ്ങളുമൊക്കെ ചെയ്യാൻ ആഗ്രഹമുണ്ട്.
സായി പല്ലവി ചെയ്യുന്നതുപോലെ എനിക്ക് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല. -ഐശ്വര്യലക്ഷ്മി