എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; വയനാട്ടിൽ 9-ാം ക്ലാസുകാരൻ അറസ്റ്റിൽ

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച്  വി​ദ്യാ​ർ​ത്ഥി​നി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ 14 വ‌​സു​കാ​ര​നെ  വ​യ​നാ​ട് സൈ​ബ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്നും, സ്കൂ​ൾ ഗ്രൂ​പ്പു​ക​ളി​ൽ നി​ന്നു​മാ​ണ് വി​ദ്യാ​ർ​ത്ഥി പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ എ​ടു​ത്ത​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത കേ​സി​ൽ  കു​ട്ടി​ക്കെ​തി​രെ ജു​വ​നൈ​ൽ കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

വ​യ​നാ​ട് സൈ​ബ​ർ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഷ​ജു ജോ​സ​ഫും സം​ഘ​വും നീ​ണ്ട കാ​ല​ത്തെ   അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. 

എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് ഉ​ണ്ടാ​ക്കി​യ വ്യാ​ജ ചി​ത്ര​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാം, ടെ​ലി​ഗ്രാം വ്യാ​ജ അ​ക്കൗ​ണ്ടു​ക​ൾ വ​ഴി ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​യ​ച്ചു ഭീ​ഷ​ണി പെ​ടു​ത്തു​ക​യാ​ണ് വി​ദ്യാ​ർ​ഥി ചെ​യ്ത​ത്.

 വി​ദ്യാ​ർ​ഥി​ക്കെ​തി​രെ  അ​ന്വേ​ഷ​ണം വ​രി​ക​യാ​ണെ​ങ്കി​ൽ പോ​ലീ​സി​ന്‍റെ വ​ല​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ വി​പി​എ​ൻ സാ​ങ്കേ​തി​ക വി​ദ്യ​യും, ചാ​റ്റ്‌​ബോ​ട്ടു​ക​ളും ദു​രു​പ​യോ​ഗം ചെ​യ്താ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ മോ​ർ​ഫ് ചെ​യ്ത് പ്ര​ച​രി​പ്പി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​സം​ഘം പ​റ​ഞ്ഞു.

 

Related posts

Leave a Comment