വടക്കഞ്ചേരി: വടക്കഞ്ചേരി-മണ്ണുത്തി ദേശീയപാതയുടെ ശോച്യാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് 27ന് വാണിയന്പാറയിൽ എഐടിയുസിയുടെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിക്കും.
യൂണിയന്റെ 43-ാം വാർഷിക സമ്മേളനം ഒല്ലൂർ എംഎൽഎ അഡ്വ. കെ.രാജൻ ഉദ്ഘാടനം ചെയ്തു.<br> ഒ.ഇ.ജോസഫ് അധ്യക്ഷത വഹിച്ചു. കെ.എ.അബൂബക്കർ, എ.വി.അബ്ബാസ്, പി.ഡി.റെജി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഒ.ഇ.ജോസഫ്- പ്രസിഡന്റ്, എം.കെ.ലാൽ- വൈസ് പ്രസിഡന്റ്, അംബുജാക്ഷൻ- സെക്രട്ടറി, കെ.എ.അബൂബക്കർ- ജോയിന്റ് സെക്രട്ടറി, പി.ആർ.കൃഷ്ണൻ, എം.വി.അബൂബക്കർ, ടി.ജി.ജോയ് എന്നിവരുൾപ്പെടുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തു.