നായികമാർക്ക് ഒരു സെൽഫ് ലൈഫ് ഉണ്ടെന്ന് പറയാറുണ്ട്. ഒരു സമയം ആയാൽ അവർ വിവാഹം കഴിച്ച് പോകും, അതാണ് നാട്ടുനടപ്പ്.
എന്നാൽ അത് ബ്രേക്ക് ചെയ്യാൻ സാധിച്ചാൽ എന്നുണ്ട്. നിരവധി പേർ ഇപ്പോൾ തന്നെ അത്തരം ചിന്താഗതിയൊക്കെ തകർത്തിട്ടുണ്ട്. അവർക്കൊപ്പം ആ മുന്നേറ്റത്തിൽ സഞ്ചരിക്കാൻ കഴിയണം എന്നതാണ് താത്പര്യം.
ഇപ്പോള്‍ സ്ത്രീകള്‍ക്ക് സിനിമാ മേഖലയില്‍ നല്ല ബഹുമാനം ലഭിക്കുന്നുണ്ട്. ഒരുപാട് സിനിമ ചെയ്ത സംവിധായകര്‍ പോലും ഒരു സീനെടുക്കുന്നതിന് മുന്‍പ് എനിക്കെന്താണ് പറയാനുള്ളതെന്ന് കേൾക്കാറുണ്ട്.
നേരത്തേ അത് അങ്ങനെയായിരുന്നില്ല. ആരും എന്നോട് അത്തരമൊരു അഭിപ്രായമൊന്നും ചോദിച്ചിരുന്നില്ല. അത്തരത്തിലുള്ള മാറ്റങ്ങളൊക്കെ സിനിമയിൽ സംഭവിക്കുന്നുണ്ട്.
ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നതിനാലാകാം നിരവധി സ്ത്രീകൾ സിനിമാ മേഖലയിലേക്ക് കടന്നുവരുന്നത്. ഈ മാറ്റം ഇനിയുള്ള സിനിമകളില്‍ പ്രതിഫലിക്കും എന്നത് തീര്‍ച്ചയാണ്. -ഐശ്വര്യ ലക്ഷ്മി