പാമ്പാടി: അയ്യൻകാളിയുടെ സമരങ്ങൾ ദുർബലവിഭാഗങ്ങളുടെ സാമൂഹ്യ മുന്നേറ്റങ്ങൾക്ക് കരുത്ത് നൽകിയതായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സാമൂഹിക നീതി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അയ്യൻകാളിയുടെ വില്ലു വണ്ടിയാത്രയുടെ 125-ാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉമ്മൻചാണ്ടി.
ജില്ലാ പ്രസിഡന്റ് എൻ. ജെ. പ്രസാദ് അധ്യക്ഷത വഹിച്ചു. അഡ്വ റെജി സക്കറിയ , രമണി മത്തായി ,എൻ .കെ ബിജു ,കെ. എൻ ഷാജിമോൻ,ശൈലജ ടീച്ചർ , ബിജു പുത്തൻ കുളം ,മനോജ് വെള്ളക്കല്ലു,ബേബി ജോണ് ,രതീഷ് തോട്ടപ്പള്ളി , എസ്.കെ .രവി , സീത കാർത്തികേയൻ ,വി. ആർ രജനി എന്നിവർ പ്രസംഗിച്ചു. വിവിധ മേഖലയിൽ മികവ് തെളിയിച്ച ഡോ.നീതാറാണി ,റെയ്നാർഡ് റോബിൻസണ് ,സാബുവാഴൂർ ,ബാബു മണിമലപ്പറന്പിൽ,സി.ജെ .യോഹന്നാൻ ,സച്ചിൻ ജെയിംസ് എന്നിവരെ ഉമ്മൻ ചാണ്ടി ആദരിച്ചു