ശ്രീനാരായണപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എഐവൈഎഫ് കയ്പമംഗലം മണ്ഡലം കമ്മിറ്റി ബിരിയാണി ചലഞ്ചിലൂടെ സമാഹരിച്ച 6,18,816 രൂപ മന്ത്രി വി.എസ്.സുനിൽകുമാറിന് കൈമാറി.
എസ്എൻ പുരം പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിൽ എംഎൽഎ ഇ.ടി.ടൈസണ്‍ മാസ്റ്ററിന്റെ സാന്നിധ്യത്തിൽ സെക്രട്ടറി സി.കെ.ശ്രീരാജ്, ജില്ലാ കമ്മറ്റി അംഗം കെ.എം.അനീഷ് എന്നിവർ ചേർന്നാണ് തുക കൈമാറിയത്. പ്രസിഡന്റ് ടി.കെ.ഷിജീഷ് അദ്ധ്യക്ഷത വഹിച്ചു.
എഐവൈഎഫ് തൃശൂർ ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറന്പിൽ, പ്രസിഡന്റ് കെ.പി.സന്ദീപ് എന്നിവർ സംബന്ധിച്ചു. സിപിഐ കയ്പമംഗലം മണ്ഡലം സെക്രട്ടറി ടി.കെ.സുധീഷ്, ടി.പി.രഘുനാഥ്, അഡ്വ.എ.ഡി.സുദർശനൻ, കെ.എസ്.ജയ ബി.ജി.വിഷ്ണു, അരുണ്‍ജിത്ത് കാനപ്പിള്ളി, കെ.എ.അഖിലേഷ് എന്നിവർ പങ്കെടുത്തു.