വ​നി​താ ഡോ​ക്ട​റെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച കേസിൽ എ​ഐ​വൈ​എ​ഫ് നേ​താ​വ് പി​ടി​യി​ൽ; സംഭവം ഇങ്ങനെ…

ചാ​​രും​​മൂ​​ട്: വ​​നി​​താ ഡോ​​ക്ട​​റെ അ​​പ​​മാ​​നി​​ക്കാ​​ൻ ശ്ര​​മി​​ച്ചെ​ന്ന കേ​സി​ൽ എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​വി​​നെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. എ​​ഐ​​വൈ​​എ​​ഫ് ചെ​​ങ്ങ​​ന്നൂ​​ർ മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റ് വെ​​ണ്മ​​ണി ഏ​​റം തു​​ണ്ട​​ത്തി​​ൽ മേ​​ല​​ത്ത​​തി​​ൽ സ​​ന്തോ​​ഷി​​നെ (38) യാ​​ണ് നൂ​​റ​​നാ​​ട് പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു 2.30നു ​​നൂ​​റ​​നാ​​ട് എ​​സ്ബി​​ഐ ബാ​​ങ്കി​​നു സ​​മീ​​പം ക​​ച്ച​​വ​​ട സ്ഥാ​​പ​​ന​​ത്തി​​നു മു​​ന്നി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. യു​​വ​​വ​​നി​​താ ഡോ​​ക്ട​​റും കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​ സ്ത്രീ​​യും ക​​ട​​യി​​ൽ സാ​​ധ​​നം വാ​​ങ്ങാ​​നെ​​ത്തി​​യ​​താ​​യി​​രു​​ന്നു.

ഇ​​വ​​ർ സാ​​ധ​​ന​​ങ്ങ​​ൾ വാ​​ങ്ങു​​ന്ന​​തി​​നി​​ട​​യി​​ൽ ക​​ട​​യി​​ൽ ക​​യ​​റി​​യ ഇ​​യാ​​ൾ ഡോ​​ക്ട​​ർ ക​​ട​​യി​​ൽ നി​​ന്നു സാ​​ധ​​നം വാ​​ങ്ങി പു​​റ​​പ്പെ​​ടാ​​ൻ തു​​ട​​ങ്ങു​​ന്പോ​​ൾ ക​​ട​​യു​​ടെ മു​​ന്പി​​ൽ​​വ​​ച്ചു ശ​​രീ​​ര​​ത്തി​​ൽ സ്പ​​ർ​​ശി​​ച്ച് അ​​പ​​മാ​​നി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​താ​​യാ​​ണു പ​​രാ​​തി.

ഇ​​തേ​ത്തു​ട​​ർ​​ന്ന് ഇ​​വ​​ർ ബ​​ഹ​​ളം​​വ​​യ്ക്കു​​ക​​യും ക​​ട​​യു​​ട​​മ പോ​​ലീ​​സി​​നെ അ​​റി​​യി​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സെ​​ത്തി എ​​ഐ​​വൈ​​എ​​ഫ് നേ​​താ​​വി​​നെ​​യും ഇ​​യാ​​ൾ വ​​ന്ന ബൈ​​ക്കും ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്തു. ഡോ​​ക്ട​​റു​​ടെ മൊ​​ഴി​​യെ​​ടു​​ത്ത പോ​​ലീ​​സ് ഇ​​യാ​​ളു​​ടെ അ​​റ​​സ്റ്റ് രേ​​ഖ​​പ്പെ​​ടു​​ത്തി ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ മാ​​വേ​​ലി​​ക്ക​​ര കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി. ഇ​​യാ​​ളെ കോ​​ട​​തി 14 ദി​​വ​​സ​​ത്തേ​​ക്കു റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Related posts