കോട്ടയം: എഐവൈഎഫിന്റെ അറുപതാം സ്ഥാപക ദിനാഘോഷം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. ജില്ലാ കമ്മിറ്റി ഓഫീസിലും വിവിധ യൂണിറ്റുകളിലും പതാക ഉയർത്തി. മെഡിക്കൽ കോളജിൽ രക്തദാനം നടത്തി. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുകയെന്ന സന്ദേശമുയർത്തി എഐവൈഎഫ് പ്രവർത്തകർ കെഎസ്ആർടിസി സ്റ്റാൻഡും പരിസരവും ബസുകളും ശുചീകരിച്ചു.
സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി.കെ. ചിത്രഭാനു, ടി.സി. ബിനോയി, പി. പ്രദീപ്, അജീഷ് മട്ടയ്ക്കൽ, റെനീഷ് കാരിമറ്റം എന്നിവർ നേതൃത്വം നൽകി.