ഷിര്‍ക്കെ പുറത്ത്

ganന്യൂഡല്‍ഹി: ബിസിസിഐ മീറ്റിംഗുകളില്‍ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്റെ പ്രതിനിധിയായി അജയ് ഷിര്‍ക്കെയ്ക്കു പങ്കെടുക്കാനാവില്ല. ഭരണസമിതി ഉടച്ചുവാര്‍ക്കുന്നതുമായി ബന്ധപ്പെട്ട സംശയങ്ങളില്‍ ലോധ കമ്മിറ്റിയുടെ മറുപടിയിലാണ് അയോഗ്യനാക്കപ്പെട്ടയാള്‍ക്കു പിന്നീട് ബിസിസിഐ മീറ്റിംഗുകളില്‍ പങ്കെടുക്കാനാവില്ലെന്നു ലോധ കമ്മിറ്റി വ്യക്തമാക്കിയത്.

ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന സൗരവ് ഗാംഗുലിക്കും നറുക്കു വീഴാനുള്ള സാധ്യത മങ്ങി. സംസ്ഥാന ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായോ പ്രസിഡന്റായോ മൂന്നു വര്‍ഷം പൂര്‍ത്തിയാകുന്നവര്‍ക്ക് അടുത്ത മൂന്നു വര്‍ഷം ബിസിസിഐ ഭരണത്തില്‍ നിന്നും മാറി നില്‍ക്കണം. സൗരവ് ഈ കാലാവധി വരുന്ന ജൂണില്‍ പൂര്‍ത്തിയാക്കും. ക്രിക്കറ്റ് ഭരണത്തില്‍ ഒരാളുടെ കാലാവധി ഒമ്പത് വര്‍ഷമായിരിക്കുമെന്നും ലോധ കമ്മിറ്റി വ്യക്തമാക്കി.

Related posts