എന്നെ ഒരു അഭിനേതാവായി കാണുക എന്നത് പിതാവ് വീരു ദേവ്ഗണിന്റെ വലിയൊരു സ്വപ്നമായിരുന്നു. അദ്ദേഹത്തിന്റെ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഞാനതില്‍ വിജയിക്കുമോ ഇല്ലയോ എന്നത് ആ ഘട്ടത്തില്‍ ചിന്തിച്ചിരുന്നില്ല. എനിക്ക് തോന്നിയ കാര്യങ്ങളാണ് ചെയ്തിട്ടുള്ളത്. താരകുടുംബത്തിന്റെ പദവി ചൂഷണം ചെയ്തുകൊണ്ട് ആര്‍ക്കും സിനിമയില്‍ പിടിച്ച് നില്ക്കാന് സാധിക്കില്ല.
കഠിനാധ്വാനം ചെയ്യുകയും നമ്മുടെ വിധി മുന്നോട്ടു കൊണ്ടുപോവണമെന്ന് പ്രാര്‍ഥിക്കുകയും വേണം. ഞാന്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്ന സമയത്ത് വിശാല്‍ എന്ന പേരിലുള്ള മൂന്ന് താരങ്ങള്‍ സിനിമയിലുണ്ട്.
അതുകൊണ്ട് തന്നെ എന്റെ പേര് അജയ് എന്ന് മാറ്റുകയല്ലാതെ മറ്റ് മാര്‍ഗമില്ലായിരുന്നു. -അജയ് ദേവ്ഗൺ