ഞങ്ങള്‍ കണ്ടുമുട്ടി, ഞങ്ങള്‍ വളരെ നന്നായി ഒരുമിച്ചു. വിവാഹാഭ്യര്‍ഥന പോലും നടത്താതെ ഞങ്ങള്‍ പരസ്പരം കാണാന്‍ തുടങ്ങി, പിന്നീട് ഞങ്ങള്‍ വിവാഹിതരാകുമെന്ന് പോലും കരുതിയില്ല.
ഞങ്ങളുടെ ചിന്തകള്‍ ഒരു പോലെയാണ്. എല്ലാ കാര്യങ്ങളും സമാനമായി തോന്നി. അങ്ങനെ ആ ഒഴുക്കിലൂടെയങ്ങ് പോവുകയായിരുന്നു.
എന്നാല്‍ രണ്ട് ആളുകളുടെ മനസ് ഒരുപോലെ ആകാന്‍ കഴിയില്ല. അതിനാല്‍ ആരെങ്കിലും ഒരാള്‍ വിയോജിപ്പുകള്‍ കൈകാര്യം ചെയ്യേണ്ടി വരും.
എന്റെ ദാമ്പത്യ ജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാവും. എന്നാല്‍ നമ്മള് ആ അഭിപ്രായ വ്യത്യാസങ്ങള്‍ കൈകാര്യം ചെയ്യണം.
രണ്ട് മനസുകള്‍ ഒരുപോലെ ആയിരിക്കില്ല. പക്ഷേ അത് എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു.
ഒരാള്‍ അവരുടെ ഈഗോ യില്‍ ഉറച്ച് നില്‍ക്കരുത്. അവിടെ ക്ഷമാപണം നടത്തിയാല്‍ മതി. ഞാന്‍ കാജോളിനെ അത്രയധികം ശ്രദ്ധിക്കാറുണ്ട്. -അജയ് ദേവ്ഗൺ