ബോളിവുഡിലെ മാതൃക ദമ്പതികളാണ് കജോളും അജയ് ദേവ്ഗണും. കഴിഞ്ഞദിവസം അജയ് ഒപ്പിച്ച ഒരു കുസൃതിയാണ് ബിടൗണിലെ പുതിയ ചര്‍ച്ചാവിഷയം. കാജോള്‍ ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്ട്സാപ് നമ്പറില്‍ ബന്ധപ്പെടൂ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു.
കാജല്‍ ഇന്ത്യയ്ക്ക് പുറത്താണ്. ഈ വാട്ട്സാപ് നമ്പറില്‍ ബന്ധപ്പെടൂ എന്നെഴുതിയ ട്വീറ്റ് ആണ് അജയ് പോസ്റ്റ് ചെയ്തത്. നിമിഷ നേരം കൊണ്ട് വൈറലായ ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പലരും ആ നമ്പറില്‍ കാജലിന് മെസ്സേജ് അയയ്ക്കുകയും ഫോണ്‍ ചെയ്യാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്തു. കുറച്ചു മണിക്കൂറുകള്‍ക്ക് ശേഷം ആ ട്വീറ്റ് ഒരു പ്രാങ്ക് (കുസൃതി)യായിരുന്നു എന്ന് കുറിച്ച് അജയ് ദേവ്ഗന്‍ വീണ്ടും ട്വിറ്ററില്‍ എത്തി. ”സിനിമാ സെറ്റുകളില്‍ കുസൃതികള്‍ ഒപ്പിക്കുന്ന കാലം കഴിഞ്ഞു പോയി. ഇനി നിങ്ങള്ക്കിട്ടാവാം എന്ന് കരുതി” എന്നാണ് അജയ് ദേവ്ഗന്‍ എഴുതിയത്.
കുറച്ചുകഴിഞ്ഞ കാജല്‍ ആ ട്വീറ്റിന് മറുപടിയും കൊടുത്തു. ഇപ്പോള്‍ കുസൃതി ഒപ്പിക്കുന്നത് സ്റ്റുഡിയോയ്ക്ക് പുറത്താണ് എന്ന് തോന്നുന്നു, പക്ഷേ അതിനൊക്കെ വീട്ടില്‍ നോ എന്‍ട്രി ആണ് കേട്ടോ- എന്നാണ് കാജല്‍ മറുപടി കൊടുത്തിരിക്കുന്നത്. എന്തായാലും കാജോള്‍ വീട്ടിലെത്തുമ്പോള്‍ ഭര്‍ത്താവിന്റെ കാര്യത്തില്‍ ഒരു തീരുമാനമാകുമെന്നാണ് ആരാധകര്‍ പറയുന്നത്.