‘അജയ’; മെഡിക്കൽ കോളജിൽ നിന്നും തട്ടിയെടുക്കപ്പെട്ട കുഞ്ഞിന് പേരിട്ടു; എസ്‌ഐ റെനീഷാണ് പേര് നിർദേശിച്ചത്

കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും തട്ടിയെടുക്കപ്പെട്ട ശേഷം പോലീസ് ഇടപെടലില്‍ തിരികെ ലഭിച്ച കുഞ്ഞിന് പേരിട്ടു. അജയ എന്നാണ് കുഞ്ഞിന്‍റെ പേര്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്‌ഐ റെനീഷ് ആണ് ഈ പേര് നിര്‍ദേശിച്ചത്.

അതേസമയം, കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ നീതുവിന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതിയെ റിമാന്‍ഡ് ചെയ്തത്.

കോട്ടയത്തെ വനിതാ ജയിലില്‍ കഴിയുന്ന നീതുവിനെ ഇന്ന് ആശുപത്രിയിലെത്തിച്ച് തെളിവെടുക്കും.

Related posts

Leave a Comment