ജൂനിയര്‍ എന്‍ടിആറിനേയും രാംചരണ്‍ തേജയേയും നായകന്മാരാക്കി രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആര്‍ആര്‍ആര്‍’ല്‍ അഭിനയിക്കുന്നതിന് പ്രതിഫലം വേണ്ടെന്ന് ബോളിവുഡ് നടന് അജയ് ദേവ്ഗണ്.
ജൂനിയര്‍ എന്‍ടിആറിനും രാംചരണിനും നല്കുന്ന അതേ തുകയാണ് രാജമൗലി അജയ് ദേവ്ഗണിനും വാഗ്ദാനം ചെയ്തിരുന്നത്.
ഒരു കൂട്ടുകാരന്റെ ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നതിന് പ്രതിഫലം ആവശ്യമില്ലെന്ന് അജയ് അറിയിക്കുകയായിരുന്നു.
ബാഹുബലി-2നുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആറിൽ ബോളിവുഡ് താരം ആലിയ ഭട്ടാണ് നായികയാവുന്നത്. അടുത്ത വര്‍ഷം ജനുവരി എട്ടിനാണ് ചിത്രം തിയറ്ററുകളിലെത്തുക.