കുമരകം: കുമരകം ഭാഗത്തേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ ഒഴുകുന്നു. സംഭവത്തിൽ ഇന്നലെ പ്രദേശവാസിയായ യുവാവ് പോലീസ് പിടിയിലായി.
കുമരകം മേലേക്കര എം.ജി. അജീഷി(41)നെയാണ് കുമരകം എസ്ഐ. എസ്. സുരേഷും സംഘവും പിടികൂടിയത്.
കുമരകം മേലേക്കര ഭാഗത്ത് നടക്കുന്ന നിരോധിത പുകയില വില്പന സംഘത്തെക്കുറിച്ചു ദിവസങ്ങൾക്ക് മുൻപ് രാഷ്ട്ര ദീപിക വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഈ പ്രദേശങ്ങളിൽ നിരോധിത പുകയില ഉല്പന്നങ്ങൾ ബൈക്കിൽ എത്തിച്ച് വ്യാപാരം നടത്തിയിരുന്ന ആളാണ് ഇപ്പോൾ പിടിയിലായത്.
ഇന്നലെ രാത്രി 7.30ന് വീടിനു സമീപത്തുനിന്നുമാണ് പ്രതിയേയും 100 പായ്ക്കറ്റ് ഹാൻസ് ഒളിപ്പിച്ചു വെച്ച ബൈക്കും കസ്റ്റഡിയിലെടുത്തത്. കുറച്ചു ദിവസങ്ങളിലായി ഇയാൾ നിരീക്ഷണത്തിലായിരുന്നു.