മുണ്ടക്കയം: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മുണ്ടക്കയം മാങ്ങാപേട്ട സ്വദേശി അജികുമാറി (52)നെ മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ കുറെ വർഷങ്ങളായി പെൺകുട്ടിയുടെ പിതാവുമായുള്ള അടുപ്പം മുതലെടുത്ത് കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തുവരികയായിരുന്നു.
2019 മുതൽ കുട്ടിയെ ഉപദ്രവിച്ചു വരുകയായിരുന്നതായി പോലീസ് പറയുന്നു. പ്രതിയുടെ വീട്ടിലും വീടിനോടു ചേർന്നുള്ള മെഷീൻപുരയിലും എത്തിച്ചായിരുന്നു ഉപദ്രവം.
മുണ്ടക്കയം സിഐ ഷൈൻ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.