താന്‍ അറിയാതെ തന്റെ വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമാണെന്ന് വെളിപ്പെടുത്തി നടി അജിനാ മേനോന്‍ തന്നെ നേരിട്ട് രംഗത്തെത്തി. തന്റെ അശ്ലീല വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെത്തുടര്‍ന്നാണിത്.
തന്റെ സുഹൃത്തുക്കളായ യുവതിയും യുവാവും ചേര്‍ന്ന് താന്‍ ഡ്രസ്സ് മാറുന്നതും മറ്റുമായ വീഡിയോ തന്റെ മൊബൈലില്‍ തന്നെ ചിത്രീകരിച്ച് അവരുടെ മൊബൈലിലേക്ക് സെന്റ് ചെയ്ത് എടുക്കുകയായിരുന്നു. ഇത് ഞാനറിഞ്ഞ് എന്റെയും അവരുടെയും മൊബൈലുകളില്‍ നിന്നും വീഡിയോ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നു. താന്‍ അറിയാതെ എടുത്ത വീഡിയോ എടുത്തു സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത സുഹൃത്തുക്കള്‍ പെണ്‍വാണിഭ സംഘമാണെന്നും ഇവര്‍ വെളിപ്പടുത്തുന്നു. സിനിമ സീരിയല്‍ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം ഒരുകാലത്ത് തന്റെ നല്ല സുഹൃത്തുക്കളായിരുന്നു.
ഇതില്‍ യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണ്. ഇവര്‍ രണ്ടു പേരും ഒരുമിച്ച് എറണാകുളത്തു ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയുമാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാള്‍ കൊടും ക്രിമിനലാണെന്നും അജിന ആരോപിക്കുന്നു. പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഫേസ്ബുക്ക് ലൈവിലെത്തിയാണ് ഇവര്‍ തന്റെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. ഇവര്‍ കാരണം തനിക്ക് ഇപ്പോള്‍ പുറത്തിറങ്ങാന്‍ സാധിക്കുന്നില്ലെന്നും എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കായിരിക്കുമെന്നും നടി പറഞ്ഞു.