അ​​ജി​​ങ്ക്യ ര​​ഹാ​​നെ ഡ​​ൽ​​ഹി​​ ക്യാപ്പിറ്റൽസി​​ലേ​​ക്ക്


ഐ​​എ​​സ്എ​​ൽ (ഇ​​ന്ത്യ​​ൻ പ്രീ​​മി​​യ​​ർ ലീ​​ഗ്) ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​ന്‍റെ നാ​​യ​​ക​​നാ​​യി​​രു​​ന്ന അ​​ജി​​ങ്ക്യ ര​​ഹാ​​നെ ക്ല​​ബ് വി​​ട്ടു.

അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഡ​​ൽ​​ഹി ക്യാ​​പ്പി​​റ്റ​​ൽ​​സി​​നൊ​​പ്പ​​മാ​​കും അ​​ജി​​ങ്ക്യ ക​​ളി​​ക്കു​​ക. ഇ​​ക്കാ​​ര്യം ഇ​​രു ഫ്രാ​​ഞ്ചൈ​​സി​​ക​​ളും ഇ​​ന്ന​​ലെ സ്ഥി​​രീ​​ക​​രി​​ച്ചു. ആ​​ർ. അ​​ശ്വി​​നെ കിം​​ഗ്സ് ഇ​​ല​​വ​​ണ്‍ പ​​ഞ്ചാ​​ബി​​ൽ​​നി​​ന്ന് ഡ​​ൽ​​ഹി​​യി​​ലെ​​ത്തി​​ച്ച​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ര​​ഹാ​​നെ​​യെ​​യും ക്യാ​​പ്പി​​റ്റ​​ൽ​​സ് റാ​​ഞ്ചി​​യ​​ത്.

ഇ​​തോ​​ടെ ക്യാ​​പ്പി​​റ്റ​​ൽ​​സി​​ൽ ഇ​​ന്ത്യ​​ൻ താ​​ര​​ങ്ങ​​ളും നീ​​ണ്ട നി​​ര​​യാ​​യി. ശി​​ഖ​​ർ ധ​​വാ​​ൻ, പൃ​​ഥ്വി ഷാ, ​​ശ്രേ​​യ​​സ് അ​​യ്യ​​ർ, റി​​ഷ​​ഭ് പ​​ന്ത് എ​​ന്നി​​വ​​ർ​​ക്കൊ​​പ്പം ര​​ഹാ​​നെ​​യും ക്യാ​​പ്പി​​റ്റ​​ൽ​​സി​​ലെ​​ത്തി.

രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം മ​​ത്സ​​രം ക​​ളി​​ച്ച​​ താ​​ര​​മാ​​ണ് ര​​ഹാ​​നെ, 106 എ​​ണ്ണം. അ​​തി​​ൽ 100 എ​​ണ്ണം ഐ​​പി​​എ​​ലി​​ലും ആ​​റ് എ​​ണ്ണം ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ട്വ​​ന്‍റി-20​​യി​​ലു​​മാ​​ണ് റോ​​യ​​ൽ​​സി​​നാ​​യി ക​​ളി​​ച്ച​​ത്. റോ​​യ​​ൽ​​സി​​നാ​​യി ഏ​​റ്റ​​വും അ​​ധി​​കം റ​​ണ്‍​സ് നേ​​ടി​​യ​​തും ര​​ഹാ​​നെ​​യാ​​ണ്, 35.60 ശ​​രാ​​ശ​​രി​​യി​​ൽ 3098.

Related posts