പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തന്‍! അജിത് ഡോവലിന്റെ ഇളയ മകന്റെ കമ്പനിയില്‍ ഒരു വര്‍ഷത്തെ വിദേശ നിക്ഷേപം 8,300 കോടി

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ടു​ത്ത വി​ശ്വ​സ്ത​നു​മാ​യ അ​ജി​ത് ഡോ​വ​ലി​ന്‍റെ ഇ​ള​യ മ​ക​ൻ വി​വേ​ക് ഡോ​വ​ൽ ഡ​യ​റ​ക്ട​റാ​യ ക​ന്പ​നിയുടെ ഒ​രു വ​ര്‌​ഷ​ത്തെ വി​ദേ​ശ നി​ക്ഷേ​പം 8,300 കോ​ടി രൂ​പ. നോ​ട്ട് അ​സാ​ധു​വാ​ക്ക​ൽ പ്ര​ഖ്യാ​പി​ച്ച് 13 ദി​വ​സ​ത്തി​നു​ള്ളി​ൽ കേ​മെ​ൻ ദ്വീ​പി​ൽ രൂ​പ​വ​ത്ക​രി​ച്ച ക​ന്പ​നി​യു​ടെ പേ​രി​ലാ​ണ് ഇ​ത്ര​യും വ​ലി​യ തു​ക​യു​ടെ നി​ക്ഷേ​പ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ​യ​റാം ര​മേ​ഷ് പ​റ​ഞ്ഞു.

ഡോ​വ​ലി​ന്‍റെ മ​ക​ൻ വി​വേ​ക് ഡ​യ​റ​ക്ട​റാ​യ ക​ന്പ​നി​യു​ടെ ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ച് ’ദി ​കാ​ര​വ​ൻ’ മാ​സി​ക ക​ഴി​ഞ്ഞ​ദി​വ​സം വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യി​രു​ന്നു. അ​മേ​രി​ക്ക, ബ്രി​ട്ട​ണ്‍, സിം​ഗ​പ്പൂ​ർ, കെ​യ്മാ​ൻ ദ്വീ​പ് എ​ന്നി​വി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര രേ​ഖ​ക​ളി​ൽ നി​ന്നാ​ണ് അ​ജി​ത് ഡോ​വ​ലി​ന്‍റെ മ​ക​ന്‍റെ നി​കു​തി വെ​ട്ടി​പ്പു​ക​ളു​ടെ വി​വ​രം വെ​ളി​പ്പെ​ട്ട​ത്.

2017 ന​വം​ബ​ർ എ​ട്ടി​ന് മോ​ദി നോ​ട്ട് അ​സാ​ധു​വാ​ക്കി​യ​തി​ന്‍റെ പ​തി​മൂ​ന്നാം ദി​വ​സ​മാ​ണ് നി​കു​തി വെ​ട്ടി​പ്പി​ന്‍റെ താ​വ​ള​മാ​യ കെ​യ്മാ​ൻ ദ്വീ​പി​ൽ വി​വേ​ക ഡോ​വ​ലി​ന്‍റെ ക​ന്പ​നി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വം നേ​ടി​യ വി​വേ​ക് ഡോ​വ​ൽ സിം​ഗ​പ്പൂ​രി​ലാ​ണ് താ​മ​സം. ചാ​ർ​ട്ടേ​ഡ് ഫി​നാ​ൻ​ഷ്യ​ൽ അ​ന​ലി​സ്റ്റാ​ണു ഇ​ദ്ദേ​ഹം.

ജി​എ​ൻ​വൈ ഏ​ഷ്യ ഫ​ണ്ട് എ​ന്ന പേ​രി​ൽ കെ​യ്മാ​ൻ ദ്വീ​പി​ൽ അ​ട​ക്ക​മു​ള്ള ഹെ​ഡ്ജ് ഫ​ണ്ടി​ന്‍റെ ഡ​യ​റ​ക്ട​റാ​ണ് വി​വേ​ക് എ​ന്ന് 2018 ജൂ​ലൈ​യി​ലെ രേ​ഖ​യി​ൽ പ​റ​യു​ന്നു. ഗ​ൽ​ഫി​ലെ പ്ര​മു​ഖ​നാ​യ അ​ൽ​താ​ഫ് മു​സ്ലി​യാം, ഡോ​ണ്‍ ഡ​ബ്ളു.

ഇ​ബാ​ങ്ക്സ് എ​ന്നി​വ​രും ഡ​യ​റ​ക്ട​ർ​മാ​രാ​ണ്. വി​വാ​ദ​മാ​യ പ​നാ​മ പേ​പ്പ​റു​ക​ളി​ലും പാ​ര​ഗ്രാ​ഫ് പേ​പ്പ​റു​ക​ളി​ലും പ​റ​യു​ന്ന വാ​ക്കേ​ഴ്സ് കോ​ർ​പ​റേ​റ്റ് എ​ന്ന ക​ന്പ​നി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ജി​എ​ൻ​വൈ ഏ​ഷ്യ​യു​ടെ നി​യ​മ​പ​ര​മാ​യ വി​ലാ​സ​മെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു.

ബി​ജെ​പി രാ​ഷ്ട്രീ​യ​ക്കാ​ര​നാ​യ അ​ജി​ത് ഡോ​വ​ലി​ന്‍റെ മ​റ്റൊ​രു മ​ക​ൻ ശൗ​ര്യ ഡോ​വ​ലു​മാ​യി ചേ​ർ​ന്നാ​ണു വി​വേ​ക് ഡോ​വ​ലി​ന്‍റെ ബി​സി​ന​സ് എ​ന്നും വാ​ർ​ത്ത​യി​ലു​ണ്ട്.
മോ​ദി സ​ർ​ക്കാ​രി​ന്‍റെ ബൗ​ദ്ധി​ക കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ ഫൗ​ണ്ടേ​ഷ​ന്‍റെ ന​ട​ത്തി​പ്പു​കാ​രി​ൽ പ്ര​ധാ​നി​യാ​ണ് ശൗ​ര്യ.

വി​വേ​കി​ന്‍റെ​യും ജേ​ഷ്ഠ​ൻ ശൗ​ര്യ​യു​ടെ​യും ബി​സി​ന​സു​ക​ൾ ത​മ്മി​ൽ പ​ര​സ്പ​രം ബ​ന്ധ​മു​ണ്ടെ​ന്നും പ​റ​യു​ന്നു. ശൗ​ര്യ ഡോ​വ​ലി​ന്‍റെ ജീ​വ​ന​ക്കാ​രി​ൽ പ​ല​രും ജി​എ​ൻ​വൈ ഏ​ഷ്യ​യും ബ​ന്ധ​പ്പെ​ട്ട പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യും ചേ​ർ​ന്നാ​ണു പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും കാ​ര​വ​ൻ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

നി​കു​തി​യി​ള​വി​നും നി​കു​തി വെ​ട്ടി​പ്പി​നും പേ​രു​കേ​ട്ട വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ത​ട്ടി​പ്പു ക​ന്പ​നി​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് 2011ൽ ​അ​ജി​ൽ ഡോ​വ​ൽ ത​ന്നെ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ടു ന​ൽ​കി​യി​രു​ന്നു.

Related posts