കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി രാഷ്ട്രീയ ബയോപിക്കുകളാണ് ബോളിവുഡില്‍ ഇറങ്ങിയത്. ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറേയുടെ ജീവിതം പറഞ്ഞ താക്കറെ. മന്‍മോഹന്‍സിംഗിന്റെ ജീവതം പറഞ്ഞ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറഞ്ഞ പിഎം നരേന്ദ്ര മോദി തുടങ്ങിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഇതിനു പിന്നാലെ ഇപ്പാള്‍ ഇതാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ ജീവിതവും വെള്ളിത്തിരയിലേയ്ക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അക്ഷയ് കുമാറായിരിക്കും ഡോവലിന്റെ വേഷത്തിലെത്തുക.
ബേബി, എം.എസ്. ധോനി, തുടങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങള്‍ ഒരുക്കിയ നീരജ് പാണ്ഡെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിംഗ് എപ്പോള്‍ ആരംഭിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിട്ടില്ല. 1968ലെ കേരള കാഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ അജിത് ഡോവല്‍ പഞ്ചാബ്, മണിപ്പൂര്‍ എന്നിവിടങ്ങളിലെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. 2014ല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ സുരക്ഷാ ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുന്നു. 2016ല്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിനു പിന്നിലും ഈ വര്‍ഷം ബാലാക്കോട്ട് വ്യോമാക്രമണത്തിനു പിന്നിലും പ്രവര്‍ത്തിച്ചത് ഡോവലിന്റെ തലയായിരുന്നു. 1968ല്‍ കേരളാ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായാണ് ഡോവല്‍ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.