അതിസാഹസിക രംഗങ്ങളില്‍ അഭിനയിക്കുന്നതിന് തമിഴകത്തിന്റെ തല അജിത് കുമാറിനുള്ള വൈഭവം പ്രേക്ഷകര്‍ക്ക് അറിയാവുന്നതാണ്. എകെ 57 എന്ന അജിത് ചിത്രത്തെക്കുറിച്ച് ആരാധകര്‍ക്ക് വന്‍ പ്രതീക്ഷകള്‍ നല്കുന്ന വാര്‍ത്തകളാണ് വരുന്നത്. അജിതിന്റെ 57 ാം ചിത്രമായ എകെ 57 ഏറിയ പങ്കും വിദേശത്താണ് ചിത്രീകരിക്കുന്നത്. നേരത്തെ ബൈക്ക് സ്റ്റണ്ട് നടത്തുന്ന ലൊക്കേഷന്‍ വീഡിയോ പുറത്തു വന്നിരുന്നു.
ഇപ്പോള്‍ വരുന്ന വാര്‍ത്ത ചിത്രത്തിനായി 29 നില കെട്ടിടത്തിനു മുകളില്‍ നിന്നു ചാടിയെന്നാണ് പുതിയ വിവരം. ബള്‍ഗേറിയയിലെ ഷൂട്ടിംഗിനിടെയാണ് ഈ പ്രകടനം. കാജല്‍ അഗര്‍വാളാണ് നായിക.
29-ാം നിലയില്‍ നിന്നു ചാടി തല ഞെട്ടിച്ചു
