മുംബൈ: അജിത് പവാറിന് 70,000 കോടിയുടെ വിദര്‍ഭ ജലസേചന അഴിമതിക്കേസില്‍ ക്ലീൻചിറ്റ്. അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 48 മണിക്കൂറിനകമാണ് കേസ് എഴുതിത്തളളിയത്. ബോംബെ ഹൈക്കോടതിയിലാണ് ആന്റി കറപ്ഷൻ ബ്യൂറോ റിപ്പോർട്ട് സമർപ്പിച്ചത്. ഒമ്പതു കേസുകളിൽ അജിത് പവാറിനെതിരെ തെളിവുകൾ ഇല്ലെന്ന് അന്വേഷണ സംഘം അറിയിച്ചു.
1999 മുതൽ 2014 വരെയുള്ള കാലത്തെ അഴിമതി കേസുകളിലെ അന്വേഷണമാണ് അവസാനിപ്പിച്ചത്. ബിജെപിയെ പിന്തുണച്ചതിനുള്ള ഉപകാര സ്മരണയായാണ് കേസുകൾ എഴുതി തള്ളിയതെന്ന് ശിവസേനയും കോൺഗ്രസും ആരോപിച്ചു. എന്നാൽ കേസുകൾ എഴുതി തള്ളിയതിന് രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടർ ജനറൽ പരംവീർ സിംഗ് വ്യക്തമാക്കി.