ചെന്നൈ: തമിഴ് നടന് അജിത് എഡിഎംകെ നേതാവ് ശശികലയുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച വൈകിട്ട് പോയസ് ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച. ജയലളിതയുടെ മരണത്തോടെ അനാഥമായ എഡിഎംകെ നേതൃത്വത്തിലേക്ക് തമിഴ്നാട്ടില്‍ ഏറെ ആരാധകരുള്ള അജിത് എത്തുമെന്നു റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് അദ്ദേഹം ശശികലയുമായി കൂടിക്കാഴ്ച നടത്തിയത്. സെപ്റ്റംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആദ്യം എത്തിയവരില്‍ ഒരാള്‍ അജിത്തായിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയെ സംബന്ധിച്ച് അജിത് പ്രതികരിച്ചിട്ടില്ല.
വരുമോ ഇല്ലയോ..! നടന് അജിത് ശശികലയുമായി കൂടിക്കാഴ്ച നടത്തി
