എന്റെ അവസാന തമിഴ് ചിത്രം അജിത്ത് സാറിനൊപ്പം അഭിനയിച്ച അസല്‍ ആണ്. 2010 ലാണ് ആ സിനിമ റിലീസ് ചെയ്തത്. അതിനുശേഷം മലയാളത്തിലും കന്നഡയിലും കൂടുതല്‍ സിനിമകള്‍ ചെയ്യാന്‍ തുടങ്ങി.
തമിഴില്‍ നല്ല വേഷങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു. അജിത്തിനൊപ്പം അസല്‍ ചിത്രീകരിച്ച അനുഭവം മറക്കാനാകില്ല. ഞാന്‍ മലേഷ്യ ഷെഡ്യൂളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാവരേയും സ്നേഹത്തോടെയും കരുതലോടേയും സമീപിക്കു ന്ന വ്യക്തിയാണ് അജിത്ത്. ഈയടുത്ത് തുനിവിന്റെ ചിത്രീകരണത്തിനിടെ മഞ്ജു ചേച്ചിയോട് എന്നെക്കുറിച്ച് അദ്ദേഹം ചോദിച്ചു.
എന്നോട് സംസാരിക്കണമെന്നും പറഞ്ഞു. മഞ്ജു ചേച്ചി എന്നെ വിളിക്കാന്‍ ശ്രമിച്ചുവെങ്കിലും കിട്ടിയില്ല. പിന്നീട് അവര്‍ വിളിച്ചപ്പോള്‍ ഞാന്‍ ചെന്നൈയിലുണ്ടായിരുന്നു. തുനിവിന്റെ ചിത്രീകരണവും നടന്നത് ചെന്നൈയിലാണ്.
എനിക്ക് അജിത്ത് സാറിനെ നേരിട്ട് കാണണമായിരുന്നു. ഞാന്‍ ലൊക്കേഷനിലേക്ക് ചെന്നു. ഞങ്ങള്‍ ഒരുപാട് കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഞാനും മഞ്ജു ചേച്ചിയും അജിത്ത് സാറും ഒരുമിച്ചാണ് ഉച്ചയൂണ് കഴിച്ചത്. -ഭാവന