കൊല്ലം: സിറ്റിപോലീസ് കമ്മീഷണറായി അജിതാബീഗം ചുമതലയേറ്റു. ഭർത്താവ് സതീഷ് ബിനോയിൽനിന്ന് അധികാരം ഏറ്റെടുക്കുന്ന ചടങ്ങ് കൗതുകകരമായി. ഇന്നലെ രാവിലെ 11 കഴിഞ്ഞായിരുന്നു അധികാര കൈമാറ്റം. കൊല്ലം റൂറൽഎസ്പിയായിരുന്ന അജിതാബീഗം ആറുമാസമായി പ്രസവ അവധിയിലായിരുന്നു.
പത്തനംതിട്ടയിൽ പോലീസ് കമ്മീഷണറായി സതീഷ് ബിനോയ്ക്ക് നിയമനം നൽകിയതോടെയാണ് ഭാര്യ അജിതാബീഗത്തിന് കൊല്ലത്ത് നിയമനം നൽകിയത്. കൊല്ലം സിറ്റിപോലീസ് കമ്മീഷണറായി ഡോ.സതീഷ് ബിനോയും കൊട്ടാരക്കര റൂറൽ എസ്പിയായി അജിതാബീഗവും ഒരേസമയത്ത് നേരത്തെ നിയമിതരായപ്പോഴും വാർത്താപ്രാധാന്യം നേടിയിരുന്നു.