സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ മേയർ അജിത വിജയൻ 12ന് രാജി വയ്ക്കും. രാജി വയ്ക്കുന്ന ദിവസം രാവിലെ 11ന് എം.ഒ റോഡിലെ സബ് വേയുടെ ഉദ്ഘാടനം നിർവഹിക്കും. അതിനു ശേഷമായിരിക്കും രാജി വെക്കുകയെന്ന് മേയർ വ്യക്തമാക്കി. മേയറായിക്കൊണ്ടുള്ള അവസാനത്തെ പൊതുപരിപാടി പുതിയ സബ് വേയുടെ ഉദ്ഘാടനമായിരിക്കും.
എം.ഒ.റോഡ് സബ് വേയുടെ ഉദ്ഘാടനം നീളുന്നതിന് കാരണം സിപിഐ മേയറെ ഒഴിവാക്കാനാണെന്ന അഭ്യൂഹം ശക്തമായിരുന്നു. ഇതു സംബന്ധിച്ച് രാഷ്ട്രദീപിക കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് താൻ സബ് വേയുടെ ഉദ്ഘാടനം നടത്തിയ ശേഷമേ രാജി വെക്കൂവെന്ന് മേയർ അജിത വിജയൻ വ്യക്തമാക്കി.