പണ്ട് ഒരു സിനിമയിൽ ചെറിയ വേഷം ചെയ്തിട്ട് നാട്ടിൽ ചങ്ങാതിമാരെയെല്ലാം കൂട്ടി ആഘോഷമാക്കി തിയറ്ററിൽ പോയി.
സിനിമ തുടങ്ങിയപ്പോൾ മുതൽ ആരവം. ഞാൻ അഭിനയിച്ച സീനാണെങ്കിൽ അവർ കട്ട് ചെയ്തു കളഞ്ഞു.
അവന്മാർ എല്ലാവരും കൂടി എന്നെ കളിയാക്കി കൊന്നു. സംഭവം ചിരിച്ചാണ് ഞാൻ നിന്നതെങ്കിലും ഉള്ളിലൊരു വിങ്ങലായിരുന്നു.
ദൃശ്യത്തിൽ അഭിനയിച്ചു എന്നൊക്കെ അവന്മാരോടു പറഞ്ഞപ്പോൾ സിനിമ ഇറങ്ങുമ്പോൾ എവിടേലും ഉണ്ടാവുമോ ഡേയ് എന്നായിരുന്നു ആദ്യത്തെ ചോദ്യം.
-അജിത്ത് കൂത്താട്ടുകുളം