കൊച്ചി: പെണ്ണുകാണാനെന്ന വ്യാജേന വ്യവസായിയെ മൈസൂരില്‍ കൂട്ടിക്കൊണ്ടു പോയി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒളിവിലുള്ള മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പോലീസ്.
കേസിലെ ഒന്നാം പ്രതിയായ കോഴിക്കോട് കുറ്റ്യാടി, കായക്കൊടി മടയനാര്‍ പൊയ്യില്‍ വീട്ടില്‍ അജ്മല്‍ ഇബ്രാഹിമിനെ (32) ഇന്നലെ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് മറ്റു പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ഇൗ സംഘത്തിലുള്ള സ്ത്രീകൾക്കും ഗൂഡാലോചനയിൽ പങ്കുണ്ട്.
ബ്രോക്കറായി എത്തിയ മജീദ് എന്നയാളെക്കൂടാതെ കണ്ടാലറിയാവുന്ന ഒരാളെയും രണ്ടു സ്ത്രീകളെക്കുറിച്ചുമുള്ള സൂചനയാണ് ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും എറണാകുളം സെന്‍ട്രല്‍ പോലീസ് അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശി ആണ് തട്ടിപ്പിനിരയായത്.
പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരില്‍ പെണ്ണുകാണാന്‍ എന്നുപറഞ്ഞ് എറണാകുളത്തെ ഫ്ളാറ്റില്‍ നിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
വ്യാപാരിയെ മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടില്‍ പ്രതികള്‍ എത്തിച്ചു.
വീട്ടില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയില്‍ കയറിയ ശേഷം പ്രതികള്‍ മുറി പുറത്ത് നിന്നു പൂട്ടി.
ഉടനെ കര്‍ണാടക പോലീസ് എന്നുപറഞ്ഞ് കുറച്ച് പേര് വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തുകയും നഗ്നഫോട്ടോകള്‍ എടുക്കുകയും കവര്‍ച്ച ചെയ്യുകയുമായിരുന്നു.
ഇതുകൂടാതെ ബ്ലാങ്ക് മുദ്രപത്രങ്ങളില്‍ ഒപ്പിടുവിക്കുകയും ചെയ്ത ശേഷം നാദാപുരത്തെത്തിച്ചു വീണ്ടും രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കുകയും, പീഡനക്കേസിലും, മയക്കുമരുന്നുകേസിലും പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പണം ആവശ്യപ്പെടുകയുമായിരുന്നു. കേസിലെ രണ്ടും, മൂന്നാം പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.