അ​ജ്മാ​നി​ൽ 30 നി​ല​ക​ളു​ള്ള ഫ്ലാ​റ്റ് തീ​പി​ടിത്തം; മ​ല​യാ​ളി​ക​ള​ട​ക്ക​മു​ള്ള​വ​രെ ഒ​ഴി​പ്പി​ച്ചു; തീപിടുത്തത്തിന്‍റെ കാരണം തേടി പോലീസ്


ഷാ​ർ​ജ: അ​ജ്‍​മാ​നി​ൽ 30 നി​ല​ക​ളു​ള്ള ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം. മ​ല​യാ​ളി​ക​ള​ട​ക്കം നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളെ കെ​ട്ടി​ട​ത്തി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ചു. ആ​ള​പാ​യ​മു​ള്ള​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ഷാ​ര്‍​ജ അ​ജ്മാ​ന്‍ അ​തി​ര്‍​ത്തി​യി​ലെ റു​മൈ​ല​ക്ക് സ​മീ​പം ബാ​ങ്ക് സ്ട്രീ​റ്റി​ലെ അ​ജ്മാ​ൻ വ​ൺ ട​വേ​ഴ്സ് എ​ന്ന ഫ്ലാ​റ്റ് സ​മു​ച്ച​യ​ത്തി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ സ​മു​ച്ച​യ​ത്തി​ലെ ര​ണ്ടാം ന​മ്പ​ർ ട​വ​റി​ലാ​ണ് തീ​പി​ടി​ത്തു​ണ്ടാ​യ​ത്. ഒ​രു മ​ണി​ക്കൂ​റി​ന​കം കെ​ട്ടി​ട​ത്തി​ൽ താ​മ​സി​ക്കു​ന്ന​വ​രെ പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചു.

12 ട​വ​റു​ക​ളി​ലാ​യി 3000 അ​പ്പാ​ര്‍​ട്‌​മെ​ന്‍റു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് അ​ജ്മാ​ന്‍​വ​ണ്‍ കോം​പ്ല​ക്‌​സ്. ഇ​തി​ല്‍ ട​വ​ര്‍ ഒ​ന്നി​ല്‍ വ​ലി​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​താ​യി അ​ധി​കൃ​ത​ര്‍ സ്ഥി​രീ​ക​രി​ച്ചു.

യു​എ​ഇ ആ​ഭ്യ​ന്ത​ര മ​ന്ത്രി ശൈ​ഖ് സൈ​ഫ് ബി​ന്‍ സാ​യി​ദ് ആ​ല്‍ ന​ഹ് യാ​ന്‍ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.

സ​മീ​പ​ത്തെ മ​റ്റു കെ​ട്ടി​ട​ങ്ങ​ളി​ലേ​ക്ക് പ​ട​രും മു​മ്പ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കാ​ൻ സാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Related posts

Leave a Comment