കൊച്ചി: യൂട്യൂബര്‍ അജു അലക്സിനെതിരേ (ചെകുത്താന്) നടന് ബാലയുടെ പരാതിയില്‍ പാലാരിവട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന ആരംഭിച്ചതായി പാലാരിവട്ടം പോലീസ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന് പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാട്ടി ബാല നല്കിയ പരാതിയില്‍ കോടതിയുടെ അനുമതിയോടെ പോലീസ് കേസ് എടുക്കുകയായിരുന്നു.
വരും ദിവസങ്ങളില്‍ അജുവിന്റെ മൊഴി രേഖപ്പെടുത്തും. തോക്കുമായെത്തി ഭീഷണിപ്പെടുത്തിയെന്ന അജുവിന്റെ സുഹൃത്തിന്റെ പരാതിയില്‍ നടന് ബാലയ്ക്കെതിരേ നേരത്തെ തൃക്കാക്കര പോലീസ് കേസെടുത്തിരുന്നു.