നടനായും നിർമാതാവായും തിളങ്ങിയ അജു വര്‍ഗീസ് ഇനി തിരക്കഥാകൃത്താകുന്നു. “സാജന് ബേക്കറി സിൻസ് 1962′ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അരുൺ ചന്തുവിനൊപ്പം ചേർന്ന് അജു വർഗീസ് തിരക്കഥാ രചന നടത്തുന്നത്.
സായാഹ്ന വാര്‍ത്തകൾ എന്ന സിനിമ സംവിധാനം ചെയ്തത് അരുൺ ചന്തു ആയിരുന്നു. “സാജന് ബേക്കറി സിൻസ് 1962′ ഒരു കൊച്ചുസിനിമയാണെന്നാണ് അജു വര്‍ഗീസ് പറയുന്നത്. ഇതിൽ ഒരു പ്രധാന വേഷത്തിൽ അജു അഭിനയിക്കുന്നുമുണ്ട്.
ചിത്രത്തിലെ മറ്റ് താരനിര്ണ്ണയങ്ങളൊന്നും പൂര്‍ത്തിയായിട്ടില്ല. തട്ടത്തിന് മറയത്ത്, തിര, ലൗ ആക്ഷന്‍ ഡ്രാമ എന്നീ ചിത്രങ്ങളുടെ പോസ്റ്റര്‍ ഡിസൈൻ ചെയ്തത് അരുണ്‍ചന്തു ആയിരുന്നു. ചിത്രത്തിന്റെ താരനിർണയം പൂർത്തിയായിട്ടില്ല.