സത്യന് അന്തിക്കാട്, ലാല്‍ ജോസ് എന്നിവരോട് എട്ടു വര്‍ഷമായി ഞാന്‍ ചാന്‍സ് ചോദിക്കുന്നു. അവര്‍ മനഃപൂര്‍വം എനിക്ക് റോള്‍ തരാത്തതല്ല. എനിക്ക് പറ്റിയ റോളുകള്‍ ഇല്ലാത്തതു കൊണ്ടാണ്.
എന്നു പറഞ്ഞ് ഞാന്‍ ചാന്‍സ് ചോദിക്കുന്നത് നിര്‍ത്തില്ല, ഇനിയും തുടരും. അന്‍വര്‍ റഷീദ്, ആഷിഖ് അബു എന്നിവരോടൊക്കെ ചാന്‍സ് ചോദിച്ചിട്ടുണ്ട്.
ചാന്‍സ് ചോദിക്കുന്നതില്‍ എനിക്ക് മടിയില്ല. ഞാന്‍ അവരുടെ വീട്ടില്‍ പോയി കാശു തരുമോ എന്നല്ല ചോദിക്കുന്നത്, അവരുടെ കൂടെ ജോലി ചെയ്യാന്‍ ഒരു അവസരം തരൂവെന്നാണ്.
ഇതിഹാസ നടന്മാരില് ഒരാളായ മമ്മൂട്ടി പോലും പറഞ്ഞിട്ടുണ്ട്, സിനിമയ്ക്ക് നമ്മളെ ആവശ്യമില്ല, നമുക്കാണ് സിനിമ ആവശ്യമെന്ന്. അങ്ങനെയെങ്കില്‍ എല്ലാ ദിവസവും ചാന്‍സ് ചോദിച്ചിരിക്കണം. -അജു വർഗീസ്