ഞാനെന്ന നടന് കുറച്ചു കൂടി പാകപ്പെടേണ്ട സമയമായെന്നു തോന്നി. സ്ഥിരം ചെയ്യുന്ന റോളുകള്‍ ബോറടിച്ചു. ഒരേ തരം വേഷങ്ങള്‍ ചെയ്യുന്നതു കൊണ്ടു സിനിമയോട് ഇഷ്ടം കൂടുന്നതേയില്ല.
മറിച്ചു വ്യത്യസ്തമായ വേഷങ്ങള്‍ എന്നെ സിനിമയോടു കൂടുതല്‍ ചേര്‍ത്തു നിര്‍ത്തുന്നുമുണ്ട്. കമലയിലാണ് ഈ മാറ്റം ആദ്യം അനുഭവിച്ചത്.
പിന്നീട് ഹെലനിലെ രതീഷെന്ന കഥാപാത്രവും മിന്നല്‍ മുരളിയിലെ പോത്തനും വഴി മേപ്പടിയാനിലെ തടത്തില്‍ സേവ്യറിലെത്തിയപ്പോള്‍ അതു കൂടുതല്‍ തെളിമയുള്ളതായി മാറുകയായിരുന്നു.
ക്ലീഷേ വേഷങ്ങള്‍ക്ക് കാഴ്ചക്കാരില്ലെന്ന് മനസിലായി. എന്റെ കഥാപാത്രത്തിന് കാര്യമായെന്തെങ്കിലും ചെയ്യാനുണ്ടാകണമെന്ന് നിര്‍ബന്ധമാണ്.-അജു വർഗീസ്