ആക്രമണത്തിന് ഇരയായ നടിയുടെ പേരു വെളിപ്പെടുത്തിയതിനു നടന് അജു വര്‍ഗീസിനെതിരെ കളമശേരി പോലീസ് കേസെടുത്തു. സമൂഹമാധ്യമത്തില്‍ എഴുതിയ പോസ്റ്റിലാണു നടിയുടെ പേര് അജു പരാമര്‍ശിച്ചത്. ഇതില്‍ പിന്നീട് അജു വര്‍ഗീസ് മാപ്പ് ചോദിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയുടെ പേരു വെളിപ്പെടുത്തുകയും അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതിനു നടന്മാര്ക്കെതിരെ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണ പരാതി നല്‍കിയിട്ടുണ്ട്. നടന്മാരായ ദിലീപ്, സലിംകുമാര്‍, അജു വര്‍ഗീസ്, നിര്‍മാതാവ് സജി നന്ത്യാട്ട് എന്നിവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം എന്നാണു ഡിജിപിക്കു നല്കിയ പരാതിയിലെ ആവശ്യം. യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങളില്‍ നടന് ദിലീപിനു പിന്തുണയുമായാണ് അജു വര്‍ഗീസ് രംഗത്തെത്തിയത്. ദിലീപിന്റെ പേര് കേസിലേക്ക് വലിച്ചിഴച്ച ക്രിമിനലുകളുടെ നീക്കം കാണുമ്പോള്‍ അത്ഭുതം തോന്നുന്നെന്ന് അജു പറഞ്ഞു. ഇത് അനീതിയാണ്. കേസില്‍ നീതി നടപ്പാകണം. എന്നാല്‍ അതൊരിക്കലും നിരപരാധിയായ വ്യക്തിയുടെ പ്രതിച്ഛായ തകര്ത്താകരുതെന്നും അജു പറഞ്ഞു. നേരത്തെ ദിലീപിനെ പിന്തുണച്ചു സലിംകുമാറും രംഗത്തെത്തിയിരുന്നു. ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകര്‍ക്കാന്‍ ഏഴുവര്‍ഷം മുന്‍പ് രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണു മാധ്യമങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എന്നായിരുന്നു സലിംകുമാറിന്റെ അഭിപ്രായം. കുറിപ്പില്‍ നടിക്കെതിരായ ചില പരാമര്‍ശങ്ങള്‍ വിവാദമായതിനെത്തുടര്‍ന്നു സലിംകുമാര്‍ പോസ്റ്റ് പിന്‍വലിച്ചു മാപ്പു ചോദിച്ചിരുന്നു.
നടിയുടെ പേര് വെളിപ്പെടുത്തിക്കൊണ്ട് ദിലീപിന് പിന്തുണ നല്കല്! അജു വര്‍ഗീസിനെതിരെ കേസെടുത്തു; കളമശേരി പോലീസ് കേസെടുത്തത് സമൂഹമാധ്യമത്തില്‍ എഴുതിയ പോസ്റ്റിനെതിരെ
