സിനിമ മോഹവുമായി നടക്കുന്ന നിരവധി ആളുകള്‍ നമുക്കിടയിലുണ്ട്. സിനിമയുമായി ബന്ധമുള്ള ആരെക്കണ്ടാലും അവര്‍ അവസരം ചോദിക്കാറുണ്ട്. നിരവധി ആളുകളോട് അവസരം ചോദിക്കുമ്പോഴായിരിക്കും സിനിമയില്‍ ഒന്നു തലകാണിക്കാനുള്ള അവസരം ഒത്തുവരുന്നത്. എന്നാല്‍ അവസരം ചോദിക്കുന്നതിലെ പുതുമ കണ്ട് അഭിനയിക്കാന്‍ അവസരം ലഭിക്കുക എന്ന അസുലഭ ഭാഗ്യമാണ് നടന് അജു വര്‍ഗീസിന്റെ ആരാധകന് വന്നു ചേര്‍ന്നത്.
അജു പ്രധാന വേഷം കൈകാര്യം ചെയ്യുകയും ആദ്യമായി തിരക്കഥ എഴുതുകയും ചെയ്യുന്ന സാജന് ബേക്കറി സിന്‍സ് 1962 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം അറിയിച്ചു സ്വന്തം ഫെയ്സ്ബുക്ക് പേജില്‍ അജു ഇട്ട പോസ്റ്റിന്റെ താഴെയായിരുന്നു യുവാവിന്റെ അപേക്ഷാ ട്രോള്‍. കരുനാഗപ്പള്ളി സ്വദേശി ദേവലാല്‍ വിനീഷാണ് ആ മഹാന്. നടന് ജഗതി ശ്രീകുമാറിന്റെ ചിത്രത്തില്‍ ചില്ലറ മിനുക്കു പണികള്‍ നടത്തി അതിനൊപ്പമാണ് ദേവലാല്‍ ‘ഒരു റോള്‍ തരുമോ അജുവര്‍ഗീസ് എട്ടാ…..’ എന്ന അപേക്ഷ പോസ്റ്റ് ചെയ്തത്.
റാന്നിയിലാണ് ‘സാജന് ബേക്കറി സിന്‍സ് 1962’ ന്റെ ചിത്രീകരണം നടക്കുന്നത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം രഞ്ജിത മേനോന് നായികയാവുന്നു. ഫന്റ്റാസ്റ്റിക് ഫിലിംസിന്റെയും എം സ്റ്റാര്‍ ലിറ്റില്‍ കമ്യൂണിക്കേഷന്റെയും ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ‘സാജന് ബേക്കറി സിന്‍സ് 1962’ നിര്‍മ്മിക്കുന്നത്. എന്തായാലും ചുളുവിന് അവസരം കൈവന്ന സന്തോഷത്തിലാണ് ഭാഗ്യവാനായ ഈ യുവാവ്.