വന്‍ വിജയം നേടി ബോക്‌സ് ഓഫീസില്‍ തരംഗം തീര്‍ത്തുകൊണ്ടിരിക്കുകയാണ് പൃഥിരാജ്- മുരളി ഗോപി കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫര്‍. ഈ അവസരത്തില്‍ നടന്‍ അജു വര്‍ഗീസ് കൃത്യം രണ്ട് വര്‍ഷം മുന്‍പ് ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.
ലൂസിഫറിന്റെ വരവറിയിച്ചുകൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പൃഥ്വിരാജും തിരക്കഥാകൃത്ത് മുരളി ഗോപിയും നായകന്‍ മോഹന്‍ലാലും നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഒരുമിച്ചുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ആര്‍.ഐ.പി ബോക്സോഫീസ് എന്ന കാപ്ഷ്യനോടെയാണ് 2017 ഏപ്രില്‍ രണ്ടിന് അജു ഈ ചിത്രം പങ്കുവച്ചത്.
ഇപ്പോള്‍ ചിത്രം വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്ന വേളയില്‍ അജുവിന്റെ പ്രവചനം ഏറ്റെടുത്തിരിക്കുകയാണ് ട്രോളന്മാര്‍. അജുവും ഈ ട്രോള്‍ പങ്കുവച്ചിട്ടുണ്ട്. ജ്യോത്സ്യന്മാര്‍ പ്രവചിക്കുമോ ഇത് പോലെ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.