മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് അജു വർഗീസ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അജു വെള്ളിത്തിരയിലെത്തിയത്.
വളരെ പെട്ടെന്നാണ് മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറിയത്. സഹനടനായി എത്തിയ അജു നടൻ, നിർമാതാവ് എന്നിങ്ങനെ മലയാള സിനിമയിൽ നിറഞ്ഞ് നിൽക്കുകയാണ്.
ലോക്ക് ഡൗണിന് ശേഷം പുറത്തിറങ്ങിയ അജുവിന്റെ ആദ്യ ചിത്രമാണ് സാജൻ ബേക്കറി സിൻസ് 1992. ബേക്കറി ഉടമയായിട്ടാണ് അജു ചിത്രത്തിലെത്തിയത്.
ഇപ്പോഴിതാ ഭക്ഷണത്തിനോടുള്ള കാഴ്ചപ്പാടിനെക്കുറിച്ച് മനസ് തുറക്കുകയാണ് താരം. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
സത്യം പറഞ്ഞാൽ എനിക്ക് ഏറ്റവും സന്തോഷം ഉണ്ടാക്കുന്നതും ഏറ്റവും ദേഷ്യം ഉണ്ടാക്കുന്നതും ഭക്ഷണമാണ്.
ഭക്ഷണത്തിൽ ‘ഉടായിപ്പ്’ തോന്നിയാൽ എനിക്ക് ദേഷ്യം വരും. കാരണം, നമ്മുടെയൊക്കെ ജീവിതത്തിൽ ഏറ്റവും അമൂല്യമായ കാര്യമാണ് ഭക്ഷണം.
എല്ലാവരും എല്ലുമുറിയെ പണിയെടുക്കുന്നത് ആ ഒരു പൊതി ഭക്ഷണത്തിന് വേണ്ടിയല്ലേ… അജു വർഗീസ് പറയുന്നു.
-പിജി