അമ്മ സംഘടനയില്‍ സ്ത്രീകളെ ഒരു തരത്തിലും മാറ്റി നിര്‍ത്തിയിട്ടില്ല. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരും ഇരുന്നിട്ടില്ല.
ശ്വേത മേനോനും രചന നാരായണന്‍കുട്ടിയും ഹണി റോസും ആസിഫ് അലിയും സുധീര്‍ കരമനയും ജയസൂര്യയും ടിനി ടോമും ബാബുരാജും ഞാനുമാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലുളളത്.
സ്ത്രീകളുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ പുരുഷന്മാരുടെ എണ്ണമാണ് ഉളളത്. മമ്മൂക്കയും ലാല്‍ സാറും പിന്നെ വൈസ് പ്രസിഡന്റുമാരായ മുകേഷ്, സിദ്ദിഖ്, ട്രഷറര്‍ ആയ ജഗദീഷ് ഇത്രയും പേരാണ് ഇരുന്നത്.
ബാക്കി ഉളളവര്‍ ഇരിക്കാഞ്ഞത് അവര്‍ വേണ്ട എന്ന് പറഞ്ഞത് കൊണ്ടല്ല, ഞങ്ങള്‍ വേണ്ട എന്ന് പറഞ്ഞത് കൊണ്ടാണ്. -അജു വര്‍ഗീസ്