‘ഒ​രു സെ​ന്‍റി സീ​നി​നെ എ​ങ്ങ​നെ കോ​മ​ഡി​യാ​ക്കാം എ​ന്ന് തെ​ളി​യി​ച്ച മ​ഹാ​നെ, നി​ന​ക്കൊ​രു മ​റു​ക് വ​യ്ക്കാ​മാ​യി​രു​ന്നി​ല്ലേ’: മ​മ്മൂ​ട്ടി​യെ അ​നു​ക​രി​ച്ച അ​ജു​വി​നെ ട്രോ​ളി സു​ഹൃ​ത്തു​ക്ക​ൾ

മ​മ്മൂ​ട്ടി​യും ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​നും ഒ​ന്നി​ച്ചെ​ത്തി​യ ‘ക​ണ്ടു കൊ​ണ്ടേ​ൻ ക​ണ്ടു കൊ​ണ്ടേ​ൻ’ എ​ന്ന സി​നി​മ​യി​ലെ ക്ലൈ​മാ​ക്സ് രം​ഗം അ​ജു വ​ർ​ഗീ​സ് അ​വ​ത​രി​പ്പി​ച്ച​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രെ​ന്‍റിം​ഗ്. അ​ഭി​ന​യ​ജീ​വി​ത​ത്തി​ൽ 14 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന അ​ജു​വി​ന് ആ​ശം​സ​ക​ൾ അ​റി​യി​ച്ചു​കൊ​ണ്ട് അ​രു​ണ്‍ ച​ന്തു പ​ങ്കു​വ​ച്ച വി​ഡി​യോ ആ​ണി​ത്.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് താ​ര​ത്തെ ട്രോ​ളാ​ൻ വേ​ണ്ടി വ​ന്ന​ത്. സി​നി​മാ താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​ജു​വി​നെ എ​യ​റി​ലാ​ക്കി​യെ​ന്ന് പ​റ​യാം. മ​മ്മൂ​ട്ടി​യു​ടെ അ​ഭി​ന​യ​മി​ക​വ് അ​തേ​പ​ടി അ​നു​ക​രി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് അ​ജു. ഫോ​ൺ നോ​ക്കി​യാ​ണ് അ​ജു അ​ഭി​ന​യി​ക്കു​ന്ന​ത്. അ​നു​ക​ര​ണ​ത്തി​ന്‍റെ ക​ഷ്ട​പ്പാ​ട് ക​ണ്ട് പ്രേ​ക്ഷ​ക​രൊ​ന്ന​ട​ങ്കം പൊ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണി​പ്പോ​ൾ.

‘ന​മ്മ​ൾ ചെ​യ്യു​മ്പോ മാ​ത്രം എ​ന്താ​ഡാ ശ​രി ആ​വാ​ത്തെ?’14 വ​ര്‍​ഷ​ങ്ങ​ള്‍! എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് അ​രു​ൺ ച​ന്തു വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ‘ഞ​ങ്ങ​ളു​ടെ ചി​ല പാ​തി​രാ പ​രി​ശീ​ല​ന​രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​താ​ണി​ത്. മ​മ്മൂ​ക്ക​യു​ടെ ആ​വ​ർ​ത്തി​ക്ക​പ്പെ​ടു​ന്ന അ​ന​ശ്വ​ര അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ നോ​ക്കി അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​വി​ന്റെ ഒ​രു ശ​ത​മാ​ന​മെ​ങ്കി​ലും പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഠി​ന​മാ​യി ശ്ര​മി​ക്കു​ക​യാ​ണ്. ഓ​രോ ത​വ​ണ​യും വ​ന്‍ പ​രാ​ജ​യ​ത്തി​ലാ​ണ് അ​ത് അ​വ​സാ​നി​ക്കാ​റ്. പ​ക്ഷേ, അ​ങ്ങ​നെ​യൊ​രു പ​രി​ശ്ര​മം ന​ട​ത്തു​ന്ന​തി​നെ​യാ​ണ​ല്ലോ വി​ല​മ​തി​ക്കേ​ണ്ട​ത്. പ​രി​ശ്ര​മ​ത്തി​നി​ട​യി​ലെ സ​ന്തോ​ഷ​വും പൊ​ട്ടി​ച്ചി​രി​ക​ളും! ഇ​താ​ണ് അ​ജു വ​ർ​ഗീ​സി​ന്‍റെ 14 വ​ർ​ഷ​ങ്ങ​ൾ! എ​ന്നാ​യി​രു​ന്നു അ​രു​ണി​ന്‍റെ കു​റി​പ്പ്.

 

Related posts

Leave a Comment