തിരുവനന്തപുരം: ആർഎസ്എസ് നേതാക്കളെ സ്വാതന്ത്ര്യസമര സേനാനികളാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പാഠപുസ്തകങ്ങളിലെ ചരിത്രം മാറ്റി എഴുതുകയാണ്. രണ്ടാം രാഷ്ട്ര പിതാവിന്റെ സ്ഥാനം ദീൻദയാൽ ഉപാധ്യായ്ക്ക് നൽകാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ ആരുമായും കോണ്‍ഗ്രസ് സഹകരിക്കും. ഒറ്റയ്ക്ക് നില്‍ക്കണമെന്ന തലക്കനം കോണ്ഗ്രസിനില്ലന്നും എ.കെ.ആന്റണി പറഞ്ഞു.