തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്‍റെ ബിജെപി വിരുദ്ധ പ്രകടനം വെറും നാടകമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ.ആന്‍റണി. കേരളത്തിൽ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ സിപിഎമ്മിലെ ഒരു പ്രബല വിഭാഗം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെപിസിസി പട്ടിക സംബന്ധിച്ച തർക്കങ്ങൾ വേഗം പരിഹരിക്കും. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണെന്നും ആന്‍റണി പറഞ്ഞു.
കേരള സർക്കാരിന്‍റെ ബിജെപി വിരുദ്ധ പ്രകടനം നാടകം; കേരളത്തിൽ ബിജെപിയെ മുഖ്യപ്രതിപക്ഷമാക്കാൻ ഒരു വിഭാഗം സിപിഎമ്മുകാർ ശ്രമിക്കുന്നെന്ന് ആന്‍റണി
