കാസര്‍ഗോഡ്: കസബ സിനിമയെ സംബന്ധിച്ച് നടി പാർവതി നടത്തിയ പരാമർശങ്ങൾ വിവാദമാക്കേണ്ട കാര്യമില്ലെന്ന് മന്ത്രി എ.കെ.ബാലൻ.അഭിപ്രായം പറഞ്ഞതിന്റെ പേരിൽ നടിയെ അപമാനിക്കുന്നത് ശരിയല്ല. അവർ അവരുടേതായ അഭിപ്രായം പറഞ്ഞു.
മമ്മൂട്ടിയെ പേരെടുത്ത് വിമർശിച്ചിട്ടുമില്ല. എന്നിട്ടും സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിവാദം കത്തിപ്പടരുകയാണ്. വിവാദം തുടങ്ങിയപ്പോൾ തന്നെ ബന്ധപ്പെട്ടവർ ഇടപെട്ട് പ്രശ്നം തീർക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.