തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഭൂരിപക്ഷം നേടിയാൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കാൻ തയാറാകുമോയെന്ന് രമേശ് ചെന്നിത്തലയോട് മന്ത്രി എ.കെ. ബാലൻ.
അല്ലെങ്കിൽ ഇതുവരെ ഉന്നയിച്ച ആരോപണങ്ങൾക്ക് മാപ്പ് പറയാൻ തയാറാകുമോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
എൽഡിഎഫ് വലിയ ഭൂരിപക്ഷം നേടും. എൽഡിഎഫിന് അനുകൂലമോ അല്ലയോ എന്ന ജനവിധിയാവും ഇത്. മറിച്ചായാൽ സർക്കാർ രാജിവെക്കണോയെന്ന് പ്രതിപക്ഷം ചോദിക്കട്ടെ.
അപ്പോൾ മറുപടി പറയാം. എൽഡിഎഫിനെതിരായ ആരോപണം ജനം പുശ്ചിച്ചു തള്ളും. കേരള കോൺഗ്രസ് എം എൽഡിഎഫിലെത്തിയതോടെ ജനകീയ അടിത്തറ വിപുലപ്പെട്ടു.
ജമ അത്തെ ബന്ധം കോൺഗ്രസിനും മുസ്ലീം ലീഗിനും നാശമാകും. പാലക്കാട് ഒറ്റ നഗരസഭയും കിട്ടാത്ത അവസ്ഥ യുഡിഎഫിനുണ്ടാകും. പാലക്കാട് മുനിസിപ്പാലിറ്റിയിൽ ഏതെങ്കിലും ഒരു മുന്നണി കേവല ഭൂരിപക്ഷത്തിൽ എത്തുമോയെന്ന് പറയാനാവില്ലെന്നും എ.കെ. ബാലൻ വ്യക്തമാക്കി.