തിരുവനന്തപുരം: നവകേരള സദസിനായി വാങ്ങിയ ബസ് ടെൻഡർ വച്ച് വിറ്റാൽ ഇപ്പോൾ വാങ്ങിയതിന്റെ ഇരട്ടി വില കിട്ടുമെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച വാഹനം എന്ന നിലയ്ക്ക് മ്യൂസിയത്തിൽ വച്ചാൽ തന്നെ ലക്ഷക്കണക്കിന് പേർ ബസ് കാണാൻ വരുമെന്നും എ.കെ. ബാലൻ അഭിപ്രായപ്പെട്ടു.
ബസ് വാങ്ങാൻ ഇപ്പോൾ തന്നെ ആളുകൾ സമീപിച്ചു. ചലിക്കുന്ന കാബിനറ്റ് ലോകത്തിലെ ആദ്യ സംഭവമാണെന്നും ആർഭാടമാണെന്ന് പറഞ്ഞ് ആരും രംഗത്തുവരേണ്ടെന്നും എ.കെ.ബാലൻ പറഞ്ഞു.