തൃശൂർ: പുരസ്കാര വേദിയിൽ സാംസ്കാരിക മന്ത്രിയുടെ നാക്കുപിഴച്ചപ്പോൾ ചിത്രകാരൻ അക്കിത്തം നാരായണൻ കവി അക്കിത്തത്തിന്റെ മകനായി. അക്കിത്തത്തിന്റെ ഇളയ സഹോദരനാണ് അക്കിത്തം നാരായണൻ. രാജാ രവിവർമ-സ്വാതി സംഗീത പുരസ്കാര വേദിയിലെ പ്രസംഗത്തിനിടെയാണ് മന്ത്രിക്കു പിഴവുപറ്റിയത്.
കവി അക്കിത്തത്തിനു പത്മ പുരസ്കാരം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചപ്പോൾ മകൻ അക്കിത്തത്തെ കാണാൻ സാധിച്ചിരുന്നില്ലെന്നും പാരീസിലായതിനാൽ പിന്നീട് കാണാമെന്നു കരുതി തിരിച്ചുപോരുകയായിരുന്നുവെന്നായിരുന്നു മന്ത്രി പറഞ്ഞത്. പ്രസംഗത്തിനിടെ രണ്ടുതവണ കൂടി മന്ത്രിക്കു പിഴവുപറ്റി.