പാലക്കാട്: നവകേരളം സൃഷ്ടിക്കും പുനരധിവാസത്തിനുമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തുക കണ്ടെത്തുന്നതിന്റെ ഭാഗമായി മന്ത്രി എ.കെ.ബാലന്റെ നേതൃത്വത്തിൽ ഒറ്റപ്പാലം താലൂക്ക് ഓഫീസിൽ നടന്ന ധനസമാഹരണ പരിപാടിയിൽ ലഭിച്ചത് 42,11,781 രൂപ.
ഇതിൽ കഴിഞ്ഞ ദിവസങ്ങളിലായി താലൂക്കിന് കീഴിലെ വില്ലേജ് ഓഫീസുകൾ വഴി ലഭിച്ച തുക 13,27,078 രൂപയാണ്. തൃക്കടീരിയിലെ അബ്ദുഹാജി ഒരേക്കർ 10 സെന്റ് ഭൂമിയാണ് സംഭാവന നല്കിയത്. കാപിറ്റൽ ഗ്രാനൈറ്റ്സ് 30,000, ഒറ്റപ്പാലം നഗരസഭാ ചെയർമാൻ എം.എം.നാരായണൻ നന്പൂതിരിയുടെ ഭാര്യ സാവിത്രി 30,000 രൂപ, മുബാറക്ക് മെറ്റൽസ് 10,000, ഗ്രാന്റ് ടെക്സ് 10,000, സർക്കാർ ജീവനക്കാരി രത്നമ്മ 10,000 തുടങ്ങിയവരടക്കം ഒട്ടെറെപേർ തുക കൈമാറി
. ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ ഹോണറേറിയവും ബ്ലോക്ക് പഞ്ചായത്ത് സമാഹരിച്ച പത്തുലക്ഷം രൂപയും മന്ത്രിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമൻ കൈമാറി. ലക്ഷ്മി നാരായണ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ സമാഹരിച്ച ഒരുലക്ഷത്തിന്റെ ചെക്കും മന്ത്രി ഏറ്റുവാങ്ങി.