വടക്കഞ്ചേരി: പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന് സർക്കാർ നടത്തുന്ന ഇടപെടലുകൾ ഫലം കാണുന്നുണ്ടെന്ന് മന്ത്രി എ കെ ബാലൻ.കണക്കൻതുരുത്തി ഗവ യു പി സ്കൂളിൽ ഒരുകോടി രൂപ ചിലവിൽ നിർമ്മിക്കുന്ന ഹൈടെക് സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികൾ തിരികെയെത്തിക്കുന്ന സ്ഥിതി ഉണ്ടാക്കാൻ സാധിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ രണ്ട് ലക്ഷം കുട്ടികളാണ് സർക്കാർ സ്കൂളുകളിൽ എത്തിയത്. പണം ഇല്ലാത്തതിന്റെ പേരിൽ ഒരുകുട്ടിക്കും മികച്ച പഠന സൗകര്യങ്ങൾ നഷ്ടമാവരുത് എന്നതാണ് സർക്കാർ നയം. പാഠ്യേതര വിഷയങ്ങളിൽ സർക്കാർ ഒരുക്കുന്ന സൗകര്യങ്ങളും കാര്യങ്ങളും മന്ത്രി വിശദീകരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് അനിത പോൾസണ്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.കുമാരൻ, ജില്ലാ പഞ്ചായത്തംഗം എ.ടി.ഒൗസേപ്പ്, ബ്ലോക്ക് പഞ്ചായത്തംഗം സി.പ്രഭാകരൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.ഗംഗാധരൻ, രമ ജയൻ, വനജ രാധാകൃഷ്ണൻ, സി.കെ.വിനു, സോണി ബെന്നി, സി.പ്രസാദ്, മണിശങ്കർ, പി.യു.പ്രസന്നകുമാരി, അലിയാർ, ഷാജി മാണി, ജയപ്രകാശ്, കെ.അംബിക എന്നിവർ പ്രസംഗിച്ചു.