കുളത്തൂപ്പുഴ: പിന്നാക്ക വിഭാഗത്തെ സമൂഹത്തിൻെറ ഉന്നതിയിലെത്തിക്കാനുളള പരിശ്രമത്തിൻെറ ഭാഗമായ് മികച്ച വിദ്യാഭ്യാസവും തൊഴിലും സർക്കാർ ഉറപ്പ് വുത്തുമെന്ന് മന്ത്രി എ.കെ.ബാലൻ . പട്ടികജാതി- പട്ടികവർഗ്ഗ വികസന വകുപ്പിൻെറ അധീനതയിൽ അരിപ്പയിൽ പ്രവർത്തിക്കുന്ന കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂൾ ആധുനിക വൽക്കരണ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.
ഒന്നുമുതൽ ഡിഗ്രി തലം വരെ വിദ്യാഭ്യാസം നൽകുന്ന തരത്തിൽ വിദ്യാഭ്യാസമുശ്ചയമായ് സ്കൂൾ ഉയർത്തുന്നതിനുളള പരിശ്രമമാണ് ഇപ്പോൾ നടന്നു വരുന്നത്. അതിനായ് വകുപ്പിൻെറ അധീനതയിൽ ഇതിനോട് ചേർന്നുകിടക്കുന്ന ഭൂമിയിൽ അഞ്ച് ഏക്കർ സ്ഥലം കൂടി ഹയർ സെക്കൻണ്ടറി നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്കൂളിന് വിട്ടുനൽകി അതിനെ കോളേജ് ആയ് ഉയർത്തുന്നതിനുളള നടപടി ഉണ്ടാകണമെന്ന് മന്ത്രി കെ.രാജു അധ്യക്ഷപ്രസംഗത്തിനിടയിൽ മന്ത്രി എ.കെ. ബാലനോട് അഭ്യർത്ഥിച്ചു .
പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ പുഗഴേന്തി, കുളത്തൂപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.ലൈലാബീവി, വൈസ്പ്രസിഡൻറ് സാബുഎബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് രഞ്ചുസുരേഷ്, ജില്ലാപഞ്ചായത്ത് അംഗം ഷീജ.കെ.ആർ, സംസ്ഥാന പട്ടികവർ ഉപദേശകസമിതി അംഗം ശശിധരൻകാണി, സ്കൂൾ പ്രഥമദ്ധ്യാപിക ജോളി എന്നിവര്‍ പ്രസംഗിച്ചു.