തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ മന്ത്രി എ.കെ.ബാലൻ തനിക്കെതിരെ നടത്തിയ വിമർശനത്തിൽ പ്രതികരണവുമായി എൽഡഎഫ് കൺവീനർ എ.വിജയരാഘവൻ. ബാലൻ തനിക്കെതിരെ അത്തരം വിമർശനങ്ങൾ നടത്തുമെന്ന് തോന്നുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. താൻ നടത്തിയത് രാഷ്ട്രീയ പരാമർശം മാത്രമായിരുന്നുവെന്നും വിജയരാഘവൻ വ്യക്തമാക്കി.
രമ്യാ ഹരിദാസിനെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങൾ പി.കെ.ബിജുവിന്റെ തോൽവിക്ക് കാരണമായെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിജയ രാഘവൻ രമ്യാഹരിദാസിനെതിരെ നടത്തിയ പരാമർശം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്നായിരുന്നു എ.കെ. ബാലൻ നേരത്തെ കുറ്റപ്പെടുത്തിയത്.
ആലത്തൂരിലെ എൽഡിഎഫ് വിജയത്തിന് വിലങ്ങുതടിയായത് ഇത്തരം പരാമർശങ്ങളാണെന്നും ബാലൻ പറഞ്ഞിരുന്നു.